Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onion Price

Kollam

സ​വാ​ള വി​ല നി​യ​ന്ത്ര​ണം: വി​പ​ണി ഇ​ട​പെ​ട​ലി​ന് ജി​ല്ല​യി​ല്‍ തു​ട​ക്കം

കൊ​ല്ലം: സ​വാ​ള വി​ല നി​യ​ന്ത്രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ വി​പ​ണി ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് മു​ഖേ​ന കി​ലോ​ക്ക് 35 രൂ​പ നി​ര​ക്കി​ല്‍ സ​വാ​ള ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ര്‍​പറേ​ഷ​ന്‍ മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ക​ളക്‌ടറേറ്റിന് സ​മീ​പം ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ന്‍റെ മൊ​ബൈ​ല്‍ യൂ​ണി​റ്റിന്‍റെ ഫ്ലാഗ് ഓ​ഫ് ക​ര്‍​മ​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.
പൊ​തു​വി​പ​ണി​യി​ലെ സ​ര്‍​ക്കാ​രി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് കി​ലോയ്​ക്ക് 35 രൂ​പ നി​ര​ക്കി​ലു​ള്ള സ​വാ​ള വി​ല്പ​ന​യെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. ഓ​ണ​ക്കാ​ല​ത്ത് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ച്ച​ത് പോ​ലെ ഇ​തും ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ടു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും എ.​കെ. ഹ​ഫീ​സ് പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ ക​ള​ക്‌ടറേ​റ്റ്, ക​ട​പ്പാ​ക്ക​ട, ക​രി​ക്കോ​ട്, കൊ​ട്ടാ​ര​ക്ക​ര, ക​ട​ക്ക​ല്‍, ക​രു​നാ​ഗ​പ്പ​ള്ളി, കേ​ര​ള​പു​രം എ​ന്നീ ഏ​ഴ് ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് സ്റ്റാ​ളു​ക​ള്‍ വ​ഴി​യും സ​ഞ്ച​രി​ക്കു​ന്ന ര​ണ്ട് വി​ല്പ​ന​ശാ​ല​ക​ള്‍ വ​ഴി​യും കി​ലോ​ക്ക് 35 രൂ​പ നി​ര​ക്കി​ല്‍ സ​വാ​ള പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കും. ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് കൊ​ല്ലം സം​ഭ​ര​ണ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ സ​വാ​ള ല​ഭ്യ​മാ​ക്കു​ന്ന​ത്. നാ​ഷ​ണ​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് വ​ഴി​യാ​ണ് സ​വാ​ള സം​ഭ​രി​ക്കു​ന്ന​ത്. പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ എം.​എ​സ്. അ​നീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫൈ​സ​ല്‍ കു​ള​പ്പാ​ടം, ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് ജി​ല്ലാ മാ​നേ​ജ​ര്‍ ടി. ​സ​ജീ​വ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up